HomeGULFവിസ അപേക്ഷയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; കുവൈത്തിൽ പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കി, ബാക്കിയായത് വെറും...

വിസ അപേക്ഷയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; കുവൈത്തിൽ പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കി, ബാക്കിയായത് വെറും 900 ഫിൽസ്

spot_img

കുവൈത്ത്: മാതാപിതാക്കൾക്ക് സന്ദർശക വിസ എടുക്കുന്നതിനുള്ള നടപടികൾക്കിടെ തട്ടിപ്പുകാരുടെ ഫോൺകോൾ വിശ്വസിച്ച പ്രവാസിക്ക് ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമായി. കുവൈത്തിൽ താമസിക്കുന്ന ലെബനൻ സ്വദേശിയാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. അക്കൗണ്ടിൽ ഒടുവിൽ ബാക്കിയായത് വെറും 900 ഫിൽസ് മാത്രം.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് പ്രവാസിക്ക് അജ്ഞാത നമ്പറിൽനിന്ന് ഫോൺകോൾ ലഭിച്ചത്. മാതാപിതാക്കളെ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിനായി സന്ദർശക വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടോയെന്ന് വിളിച്ചയാൾ ചോദിച്ചു.

അപേക്ഷ നൽകിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതോടെ ബയോമെട്രിക് വിരലടയാള വിവരങ്ങൾ കാലഹരണപ്പെട്ടതിനാൽ വിസ അപേക്ഷ നിരസിച്ചതായി ഇയാൾ അറിയിച്ചു.പ്രശ്നം പരിഹരിക്കാൻ വിരലടയാള വിവരങ്ങൾ പുതുക്കണമെന്നും ഇതിനായി അപ്പോയിന്റ്മെന്റ് എടുക്കാൻ കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷനായ ‘ഹവിയത്തി’ വഴി ഒരു ഓതന്റിക്കേഷൻ റിക്വസ്റ്റ് അയയ്ക്കുമെന്നും തട്ടിപ്പുകാരൻ പറഞ്ഞു.ഔദ്യോഗിക നടപടിയുടെ ഭാഗമാണെന്ന് വിശ്വസിച്ച പ്രവാസി മൊബൈൽ ഐഡി ആപ്പിൽ ലഭിച്ച റിക്വസ്റ്റ് അംഗീകരിച്ചു.

എന്നാൽ മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായി സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. 25 ദിനാർ പിൻവലിച്ചതായുള്ള അറിയിപ്പാണ് ആദ്യം ലഭിച്ചത്.തുടർന്ന് ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ ശ്രമിച്ചപ്പോൾ പാസ്‌വേഡ് മാറ്റിയതായി കണ്ടെത്തി. പിന്നീട് അക്കൗണ്ടിലേക്ക് വീണ്ടും പ്രവേശനം നേടിയപ്പോഴാണ് പണം ഏതാണ്ട് മുഴുവനായും നഷ്ടപ്പെട്ടതായും വെറും 900 ഫിൽസ് മാത്രമാണ് ബാക്കിയുള്ളതെന്നും മനസ്സിലായത്.

താൻ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒടിപി നമ്പറോ വിളിച്ചയാൾക്ക് നൽകിയിട്ടില്ലെന്ന് പ്രവാസി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായതായി വ്യക്തമായത്.തന്റെ ജോലിയെക്കുറിച്ചും മാതാപിതാക്കളുടെ വിസ അപേക്ഷയെക്കുറിച്ചും വിളിച്ചയാൾക്ക് കൃത്യമായ വിവരങ്ങൾ അറിയാമായിരുന്നതാണ് സംശയം തോന്നാതിരിക്കാൻ കാരണമായതെന്ന് പ്രവാസി പറഞ്ഞു.

അതേസമയം, ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കുവൈത്തിലെ സൈബർ ക്രൈം വിഭാഗം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വാട്സ്ആപ്പ് വഴിയോ സോഷ്യൽ മീഡിയ വഴിയോ ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അപരിചിതരുടെ നിർദേശപ്രകാരം മൊബൈൽ ഐഡി ആപ്പിലെ ഓതന്റിക്കേഷൻ റിക്വസ്റ്റുകൾ അംഗീകരിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വിസ, റെസിഡൻസി, ബയോമെട്രിക് വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഫോൺകോളുകൾ ലഭിച്ചാൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ സ്ഥിരീകരിക്കണം.ഒരു ഫോൺകോളും മൊബൈൽ ഐഡി ആപ്പിലെ ഒരു അംഗീകാരവും മതി ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ എന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!