HomeCommunityകുവൈറ്റ് വയനാട് അസോസിയേഷന്റെ പൊന്നോണം 2026 വർണാഭമായി

കുവൈറ്റ് വയനാട് അസോസിയേഷന്റെ പൊന്നോണം 2026 വർണാഭമായി

spot_img

കുവൈറ്റ്: കുവൈറ്റ് വയനാട് അസോസിയേഷൻ (KWA) സംഘടിപ്പിച്ച പൊന്നോണം 2026 വർണാഭമായ പരിപാടികളോടെ ശ്രദ്ധേയമായി. ഖൈത്താനിലെ രാജധാനി പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ അസോസിയേഷൻ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

പ്രശസ്ത ഡോക്ടർമാരായ ഡോ. ആന്റണി സെബാസ്റ്റ്യൻ ഡി’ക്രൂസും ഡോ. അനില ആൽബർട്ടും വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രസിഡന്റ് അജേഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ ഷിനോജ് ഫിലിപ്പ്, ജനറൽ സെക്രട്ടറി എബി ജോയി , അലക്സ് മാനന്തവാടി, ജസ്‌ന മൻസൂർ, മഞ്ജുഷ സിബി , ലിബിൻ V.S , ജിഷ മധു , ടോംസി ജോണി , ശാരി രാജേഷ് ,വിനേഷ് ജോർജ് , രാജേഷ് MR , മൻസൂർ അലി , സനീഷ് മാത്യു , ഷിജു ജോസഫ് , ഡിനോജ്‌ അബ്രഹാം , സ്മിജോഷ്‌ , എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

കേരളത്തിന്റെ തനതായ ഓണപ്പാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള അംഗങ്ങളുടെ പങ്കാളിത്തം പരിപാടിയെ കൂടുതൽ സജീവമാക്കി. പ്രവാസജീവിതത്തിനിടയിൽ നാട്ടിലെ ഓർമകളും സൗഹൃദങ്ങളും പങ്കുവെക്കാനുള്ള വേദിയായി പൊന്നോണം മാറി. സംഘടനയുടെ ഐക്യവും കൂട്ടായ്മയും വിളിച്ചോതിയ ആഘോഷം അംഗങ്ങളുടെ സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!