HomeGULFകുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; അഞ്ച് ലക്ഷം ദിനാറിലധികം വിലമതിക്കുന്ന മൂന്ന് ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമായി...

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; അഞ്ച് ലക്ഷം ദിനാറിലധികം വിലമതിക്കുന്ന മൂന്ന് ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമായി തുർക്കി ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് കടത്ത് ശ്രമം സുരക്ഷാ അധികൃതർ പരാജയപ്പെടുത്തി. അഞ്ച് ലക്ഷം കുവൈത്ത് ദിനാറിലധികം വിപണിവില വരുന്ന മൂന്ന് ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമായി തുർക്കി സ്വദേശിയായ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു.കുവൈത്തിലെ കബ്ദ് പ്രദേശത്ത് നടത്തിയ അന്വേഷണത്തിനും പരിശോധനയ്ക്കുമൊടുവിലാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പ്രതിയെ പിടികൂടിയത്.ട്രക്കിന്റെ സ്പെയർ ടയറിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്.

പ്രത്യേക ഇൻസുലേഷൻ വസ്തുക്കൾ ഉപയോഗിച്ച് ഗുളികകൾ മറച്ചുവെച്ചിരുന്നതിനാൽ, കുവൈത്ത് ഫയർഫോഴ്സിന്റെ സഹായത്തോടെ ടയർ തുറന്നാണ് മയക്കുമരുന്ന് പുറത്തെടുത്തത്.ചോദ്യം ചെയ്യലിൽ, അയൽരാജ്യത്തുനിന്ന് കര അതിർത്തി വഴി ട്രാൻസിറ്റ് വിസയിൽ കുവൈത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പ്രതി സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഓപ്പറേഷൻ.പ്രതി എത്തിയ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ഏജൻസിയുമായും കുവൈത്ത് അധികൃതർ ഏകോപനം നടത്തിയിട്ടുണ്ട്.

അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്ത് ശൃംഖലകൾ തകർക്കുന്നതിനും ഇതിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും സുരക്ഷാ ഏജൻസികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!