HomeGULFകുവൈറ്റിൽ നിർമ്മാണ സ്ഥലത്ത് കോൺക്രീറ്റ് പാളി തകർന്നുവീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

കുവൈറ്റിൽ നിർമ്മാണ സ്ഥലത്ത് കോൺക്രീറ്റ് പാളി തകർന്നുവീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

spot_img

കുവൈത്ത്സിറ്റി: ജഹ്റ ഗവർണറേറ്റിലെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ കോൺക്രീറ്റ് പാളി ദേഹത്തുവീണ് ഈജിപ്ഷ്യൻ പ്രവാസി തൊഴിലാളി മരിച്ചു. ഒപ്പം ജോലി ചെയ്തിരുന്ന മറ്റൊരു ഈജിപ്ഷ്യൻ തൊഴിലാിക്ക് പരിക്കേൽക്കുകയും ചെയ്തു. ജോലിക്കിടെ വലിയൊരു കോൺക്രീറ്റ് കഷ്ണം ഇവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 1973-ൽ ജനിച്ച തൊഴിലാളി ആശുപത്രി അധികാരികളോട് പറഞ്ഞു.

പരിക്കേറ്റവരെ ഉടൻ തന്നെ സ്വകാര്യ കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, 1984-ൽ ജനിച്ച തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നതായി വൈദ്യസംഘം സ്ഥിരീകരിച്ചു. പരിക്കേറ്റ മറ്റേയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!