കുവൈത്ത്: കുവൈത്തിലെ അൽ ഗസാലി റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഈജിപ്ഷ്യൻ പ്രവാസി മരിച്ചു. 1991ൽ ജനിച്ച ഈജിപ്ഷ്യൻ സ്വദേശിയാണ് അപകടത്തിൽ മരണമടഞ്ഞത്.ഒക്ടോബർ 20നാണ് അപകടം റിപ്പോർട്ട് ചെയ്തത്.
മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അധികൃതരും ഉടൻ സംഭവസ്ഥലത്തെത്തി.1967ൽ ജനിച്ച ഇന്ത്യൻ പ്രവാസി ഓടിച്ചിരുന്ന 2023 മോഡൽ വെള്ള നിറത്തിലുള്ള നിസാൻ സണ്ണി കാറാണ് അപകടത്തിൽപ്പെട്ട ആദ്യ വാഹനം.ജോർദാൻ സ്വദേശിയായ പ്രവാസി ഓടിച്ചിരുന്ന വെള്ളി നിറത്തിലുള്ള മെഴ്‌സിഡസ് ബെൻസ് കാറാണ് രണ്ടാമത്തെ വാഹനം.
മൂന്നാമത്തെ വാഹനമായ ഹോണ്ട കാർ ഓടിച്ചിരുന്നത് ഈജിപ്ഷ്യൻ പ്രവാസിയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇയാൾ മരണപ്പെടുകയായിരുന്നു.അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.



