HomeCommunityഇഷ്റാഖ് നോളജ് ഹബ്ബ്‘ : ലോഗോ പ്രകാശനം ചെയ്തു

ഇഷ്റാഖ് നോളജ് ഹബ്ബ്‘ : ലോഗോ പ്രകാശനം ചെയ്തു

spot_img

കുവൈത്ത് സിറ്റി: മൂല്യാധിഷ്ഠിത മത ഭൗതിക വിദ്യാഭ്യാസ രംഗത്തെ പുതിയ കാൽവെപ്പായി,ഓൺലൈൻ വിദ്യാഭ്യാസ സംവിധാനമായ ഇഷ്റാഖ് നോളജ് ഹബ്ബിന്റെ ഔദ്യോഗിക ലോഗോയും ബ്രാൻഡും പ്രകാശനം ചെയ്തു.മത ഭൗതിക മേഖലകളിൽ, ഉപകാരപ്രദവും ആകർഷകവുമായ വിവിധ തരം കോഴ്‌സുകൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഇൻസ്റ്റിറ്റ്യൂട്ട് രൂപ കല്പന ചെയ്തിട്ടുള്ളത്. ഫർവാനിയ മെഡെക്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇഷ്‌റാഖ് ഇന്സ്റ്റിറ്റ്യുഷൻ നേതാക്കൾ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.

നോളജ് ഹബ് ഡയറക്ടർ ശംസുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ ഗഫൂർ ഫൈസി ഉദ്ഘാടന പ്രസംഗം നടത്തി. അക്കാദമിക് വിഭാഗം കൺവീനർ ഷിഹാബ് മാസ്റ്റർ നീലഗിരി സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് മാനേജർ സൈനുൽ ആബിദ് ഫൈസി, പബ്ലിക്ക് റിലേഷൻ മാനേജർ എഞ്ചിനീയർ മുനീർ പെരുമുഖം എന്നിവർ ആശംസകൾ നേർന്നു.ഇഷ്‌റാഖ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിലെ പ്രഥമ പഠനപദ്ധതിയായ “ഇന്റഗ്രേറ്റഡ് പ്രാക്ടിക്കൽ ഇസ്‌ലാമിക് സ്റ്റഡീസ്” (IPIS) അടുത്ത മാസം ആരംഭിക്കും. ഒൻപത് മാസം ദൈർഘ്യമുള്ള കോഴ്സ് മൂന്ന് സെമസ്റ്ററുകളിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.

തഫ്സീർ, ഫിഖ്ഹ്, സ്പിരിച്വൽ പുരിഫിക്കേഷൻ , ലൈഫ് സ്കിൽസ് ആൻഡ് ഹോം മാനേജ്മെന്റ് എന്നിവയാണ് പ്രധാന വിഷയങ്ങൾ.ഐടി ആൻഡ് മാർക്കറ്റിംഗ് കൺവീനർ മുർഷിദ് കരുളായി ലോഗോയുടെ ആശയം വിശദീകരിച്ചു. ചീഫ് കോർഡിനേറ്റർ ഹസ്സൻ തഖ്‌വ നന്ദി രേഖപ്പെടുത്തി.കൂടുതൽ വിവരങ്ങൾക്ക്: +965 6061 9598www.ishraqknowledgehub.comPhoto Caption: ‘ഇഷ്റാഖ് നോളജ് ഹബ്ബ്’ ഔദ്യോഗിക ലോഗോയും ബ്രാൻഡും പ്രകാശനം ഇന്സ്റ്റിറ്റ്യുഷൻ നേതാക്കൾ ചേർന്ന് നിർവഹിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!