HomeGULFഹവല്ലി ഗവർണറേറ്റിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ സംയുക്ത പരിശോധന; വ്യാപാര സ്ഥാപനങ്ങളും പൂട്ടിച്ചു

ഹവല്ലി ഗവർണറേറ്റിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ സംയുക്ത പരിശോധന; വ്യാപാര സ്ഥാപനങ്ങളും പൂട്ടിച്ചു

spot_img

കുവൈത്ത് സിറ്റി: കുവൈറ്റിൽ നിയമലംഘനങ്ങൾ കർശനമായി അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഹവല്ലി ഗവർണറേറ്റിൽ വിവിധ സർക്കാരുദ്യോഗസ്ഥരുടെ സഹകരണത്തോടെ വിപുലമായ സംയുക്ത സുരക്ഷാ പരിശോധന നടന്നു. പിടികിട്ടേണ്ടവരെയും ലഹരി കേസ് പ്രതികളെയും റെസിഡൻസി, ലേബർ നിയമങ്ങൾ ലംഘിച്ചവരെയും പിടികൂടുന്നതിനായി നടത്തിയ ഈ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെയാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

പരിശോധനയുടെ ഭാഗമായി ജനറൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ചട്ടങ്ങൾ ലംഘിച്ച 111 സ്ഥാപനങ്ങൾ അടപ്പിക്കുകയും 170 ലംഘന റിപ്പോർട്ടുകൾ പുറപ്പെടുവിക്കുകയും ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ നടത്തിയ പരിശോധനയിൽ 15 ഭക്ഷ്യ സ്ഥാപനങ്ങൾ പൂട്ടിക്കുകയും 27 ലംഘന റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. ഇതിനുപുറമെ വിപണിയിൽ നിന്ന് പിടിച്ചെടുത്ത 55 കിലോഗ്രാം കേടായ ഭക്ഷണം അധികൃതർ നശിപ്പിച്ചു കളഞ്ഞു.കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും കർശന നടപടികളാണ് ഉണ്ടായത്.

43 ലംഘന റിപ്പോർട്ടുകൾ നൽകിയതോടൊപ്പം 16 മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിപ്പിക്കുകയും, റോഡരികുകളിലും മറ്റുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 24 വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. വാണിജ്യ-വ്യവസായ മന്ത്രാലയം 70 വാണിജ്യ സ്ഥാപനങ്ങൾ പരിശോധിക്കുകയും ഭാവിയിൽ ലംഘനങ്ങൾ ഒഴിവാക്കുന്നതിനായി 27 സ്ഥാപനങ്ങൾക്ക് കർശന നോട്ടീസുകൾ നൽകുകയും ചെയ്തു.

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ 70 സ്ഥാപനങ്ങളിൽ പരിശോധന നടത്തി 11 ലംഘന റിപ്പോർട്ടുകൾ തയ്യാറാക്കിയപ്പോൾ, പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റ് മൂന്ന് പരിശോധനാ റിപ്പോർട്ടുകളാണ് നൽകിയത്. രാജ്യത്ത് സുരക്ഷയും പൊതുസമാധാനവും ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള ഇത്തരം കർശന പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!