കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ ഗവർണറേറ്റിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന രണ്ട് അറവ് കേന്ദ്രങ്ങൾ അധികൃതർ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തു.
അനുമതിയില്ലാതെ മൃഗങ്ങളെ അറുത്ത് മാംസം കൈകാര്യം ചെയ്തിരുന്ന കേന്ദ്രങ്ങൾക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.ഇത്തരം അനധികൃത അറവ് കേന്ദ്രങ്ങളുടെ പ്രവർത്തനം പൊതുജനാരോഗ്യത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണിയാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.അറസ്റ്റിലായ മൂന്ന് പേരെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായാണ് റിപ്പോർട്ട്.



