HomeGULFജലീബ് അൽ-ഷുയൂഖ് പുനർവികസന പദ്ധതി ചർച്ച ചെയ്ത് പ്രധാനമന്ത്രി; ഉന്നതതല യോഗം ചേർന്നു

ജലീബ് അൽ-ഷുയൂഖ് പുനർവികസന പദ്ധതി ചർച്ച ചെയ്ത് പ്രധാനമന്ത്രി; ഉന്നതതല യോഗം ചേർന്നു

spot_img

കുവൈറ്റ് സിറ്റി: ജലീബ് അൽ-ഷുയൂഖ് പ്രദേശത്തിന്റെ വികസനവും പുനഃസംഘടനയും ലക്ഷ്യമിട്ട് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബായുടെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ഉന്നതതല യോഗം ചേർന്നു. രാജ്യത്തിന്റെ തന്ത്രപരമായ മുൻഗണനകൾക്ക് അനുസൃതമായി ഈ പ്രദേശത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ യോഗം അവലോകനം ചെയ്തു.

പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ-മഷാൻ, മുനിസിപ്പൽ കാര്യ-ഭവനകാര്യ മന്ത്രി അബ്ദുലത്തീഫ് അൽ-മഷാരി, നീതിന്യായ മന്ത്രി നാസർ അൽ-സുമൈത്, വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബെയ്ഹ് അൽ-മുഖൈസീം, സാമ്പത്തികകാര്യ-നിക്ഷേപ മന്ത്രിയും വ്യവസായ വകുപ്പിന്റെ താത്കാലിക ചുമതലയുള്ള മന്ത്രിയുമായ അബ്ദുൽ അസിസ് അൽ-മർസൂഖ്, ധനകാര്യ മന്ത്രി ഡോ. യാക്കൂബ് അൽ-രിഫായ്, പ്രധാനമന്ത്രിയുടെ ഡീവാൻ ആക്ടിംഗ് ചീഫ് ഷെയ്ഖ് ഖാലിദ് അൽ-ഖാലിദ് അൽ-സബാഹ്, ഫത്‌വ-നിയമ വകുപ്പ് പ്രസിഡന്റ് കൗൺസിലർ സലാഹ് അൽ-മജീദ്, കുവൈറ്റ് മുനിസിപ്പർ ഡയറക്ടർ ജനറൽ എൻജിനീയർ മനൽ അൽ-അസ്ഫൂർ തുടങ്ങിയ പ്രമുഖർ യോഗത്തിൽ സംബന്ധിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!