കുവൈത്ത്: കുവൈത്തിൽ കെട്ടിടത്തിന്റെ ബേസ്‌മെന്റിലേക്ക് വീണ് ഈജിപ്ഷ്യൻ പ്രവാസി മരിച്ചു. 1971ൽ ജനിച്ച ഈജിപ്ഷ്യൻ പൗരനാണ് അപകടത്തിൽ മരിച്ചതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കെട്ടിടത്തിൽ നിന്ന് ഒരാൾ താഴേക്ക് വീണതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പട്രോളിങ് സംഘം ഉടൻ സംഭവസ്ഥലത്തെത്തി.പരിശോധനയിൽ കെട്ടിടത്തിന്റെ ബേസ്‌മെന്റിനുള്ളിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.അതേസമയം, കെട്ടിടത്തിന്റെ എത്ര ഉയരത്തിൽ നിന്നാണ് പ്രവാസി താഴേക്ക് വീണതെന്നോ അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണെന്നോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.



