പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ കാവസാക്കിയുടെ ഇന്ത്യൻ വിപണിയിലെ ജനപ്രിയ സൂപ്പർനെയ്ക്കഡ് ബൈക്കുകളിൽ ഒന്നാണ് കാവസാക്കി Z900. മികച്ച പെർഫോമൻസും ആകർഷകമായ സ്പോർട്ടി ലുക്കും ആണ് ഇതിനെ പ്രിയങ്കരമാക്കുന്നത്. ഇതിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. മുൻ മോഡലിൽ നിന്ന് കോസ്മെറ്റിക് അപ്ഡേറ്റുകളുമായാണ് പുതിയ കാവസാക്കി Z900 വിപണിയിലെത്തിയത്. ജിഎസ്ടി നിരക്കുകളിലെ മാറ്റങ്ങൾ ഉണ്ടായിരുന്നിട്ടും, ഇതിന്റെ എക്സ്-ഷോറൂം വില മുൻ മോഡലിന് സമാനമായി 9.99 ലക്ഷം രൂപയായി തന്നെ കമ്പനി നിലനിർത്തിയിട്ടുണ്ട്.
കളർ ഓപ്ഷനിലാണ് കാര്യമായ മാറ്റം വരുത്തിയത്. മുൻപുണ്ടായിരുന്ന കളർ ഓപ്ഷനുകൾക്ക് പകരം പേൾ ബ്ലിസാർഡ് വൈറ്റ് / പ്ലാസ്മ ലൈം ഗ്രീൻ, എബോണി / മെറ്റാലിക് കാർബൺ ഗ്രേ എന്നിങ്ങനെ രണ്ട് പുതിയ ഡ്യുവൽ-ടോൺ കളർ സ്കീമുകൾ നൽകിയിട്ടുണ്ട്. 2026 മോഡലിലുണ്ടായിരുന്ന ഗ്രേ ഫ്രെയിമിനൊപ്പമുള്ള കാന്റി ലൈം ഗ്രീൻ, ഗോൾഡ് ഫ്രെയിമിനൊപ്പമുള്ള ബ്ലാക്ക് എന്നീ നിറങ്ങൾ ഒഴിവാക്കി.



