HomeGULFജോലി നഷ്ടപ്പെട്ടതിന്റെ വൈരാഗ്യത്തിൽ പകരക്കാരനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി; അറസ്റ്റ്

ജോലി നഷ്ടപ്പെട്ടതിന്റെ വൈരാഗ്യത്തിൽ പകരക്കാരനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി; അറസ്റ്റ്

spot_img

കുവൈത്ത്: ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ തനിക്ക് പകരം ജോലിയിൽ പ്രവേശിച്ച സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് സ്വദേശിയെ കുവൈത്ത് പോലീസ് പിടികൂടി. അൽ മുത്‌ല പ്രദേശത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് കൊലപാതകം നടന്നത്. സംഭവം റിപ്പോർട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് പ്രതിയെ കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെയാണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതേ കെട്ടിടത്തിൽ മുമ്പ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിയിലേക്ക് അന്വേഷണം എത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസമാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.ഇതിനിടെ, താമസവിസയുടെ കാലാവധി അവസാനിച്ചതുമായി ബന്ധപ്പെട്ട അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിൽ പ്രതി ഷർഖ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. കൊലപാതകവുമായി തനിക്കുള്ള ബന്ധം കണ്ടെത്തുന്നതിന് മുമ്പ് കുവൈത്തിൽ നിന്ന് നാടുകടത്തപ്പെടുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തനിക്ക് പകരം ജോലിയിൽ പ്രവേശിച്ച ജീവനക്കാരനുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മരക്കഷണവും കത്തിയും ഉപയോഗിച്ച് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചതായും പ്രതി മൊഴി നൽകിയിട്ടുണ്ട്.

ജഹ്റ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും പബ്ലിക് സെക്യൂരിറ്റി വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കസ്റ്റഡിയിലെടുത്തതായും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!