HomeGULFകുവൈറ്റിൽ സുരക്ഷാ പരിശോധന ശക്തമാക്കി; കബ്ദ് മേഖലയിൽ നടത്തിയ റെയ്ഡിൽ 19 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ

കുവൈറ്റിൽ സുരക്ഷാ പരിശോധന ശക്തമാക്കി; കബ്ദ് മേഖലയിൽ നടത്തിയ റെയ്ഡിൽ 19 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ

spot_img

കുവൈറ്റ് സിറ്റി: രാജ്യത്ത് സുരക്ഷയും ഗതാഗത നിയമങ്ങളും കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കബ്ദ് മേഖലയിൽ സംയുക്ത പരിശോധന. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

മേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിനും നിയമലംഘകരെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടുന്നതിനുമായാണ് പരിശോധന സംഘടിപ്പിച്ചത്. ഫർവാനിയ ഗവർണറേറ്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റും എമർജൻസി പോലീസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട നിരവധി പേരെ പിടികൂടി.പരിശോധനയുടെ ഭാഗമായി അറസ്റ്റ് വാറണ്ടുള്ളവരും സാമ്പത്തിക ബാധ്യതകളും കാലാവധി കഴിഞ്ഞ റെസിഡൻസിയുമുള്ള 19 പേരെ കസ്റ്റഡിയിലെടുത്തു.

കൂടാതെ റെസിഡൻസി നിയമങ്ങൾ ലംഘിച്ച 7 പേരെയും, തിരിച്ചറിയൽ രേഖകളില്ലാത്ത 2 പേരെയും അധികൃതർ പിടികൂടി തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കോടതി ഉത്തരവുകളുമായി ബന്ധപ്പെട്ട് അന്വേഷണത്തിലുണ്ടായിരുന്ന 2 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് ഒരാൾക്കെതിരെയും നടപടി സ്വീകരിച്ചു.നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം പരിശോധനകൾ ഇനിയും ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!