HomeGULFഅശ്രദ്ധമായി വാഹനം ഓടിച്ചതിന് രണ്ട് ഡ്രൈവർമാരും ബൈക്ക് യാത്രികനും അറസ്റ്റിൽ; വാഹനങ്ങൾ കണ്ടുകെട്ടി

അശ്രദ്ധമായി വാഹനം ഓടിച്ചതിന് രണ്ട് ഡ്രൈവർമാരും ബൈക്ക് യാത്രികനും അറസ്റ്റിൽ; വാഹനങ്ങൾ കണ്ടുകെട്ടി

spot_img

കുവൈറ്റ് സിറ്റി: റോഡ് യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തി അശ്രദ്ധമായി വാഹനം ഓടിച്ച രണ്ട് ഡ്രൈവർമാരെയും ഒരു മോട്ടോർസൈക്കിൾ യാത്രികനെയും കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. സുരക്ഷാ നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മൂന്ന് വ്യത്യസ്ത പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്. രാജ്യത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെയും അപകടകരമായ ഡ്രൈവിംഗ് രീതികൾ തടയുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ആദ്യ സംഭവത്തിൽ, അൽ-അബ്ദലി പ്രദേശത്ത് അശ്രദ്ധമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് അധികൃതർ നടപടിയെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു.

രണ്ടാമത്തെ സംഭവത്തിൽ, അശ്രദ്ധമായ ഡ്രൈവിംഗ് ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ കണ്ടെത്തിയ വാഹനം ജഹ്റ ഇൻഡസ്ട്രിയൽ ഏരിയയിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.മൂന്നാമത്തെ സംഭവത്തിൽ, ജാബർ അൽ-അഹ്മദ് പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സംഘം റോഡിൽ അശ്രദ്ധമായി ബൈക്ക് ഓടിച്ചിരുന്ന യാത്രികനെ കണ്ട് വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച യാത്രികൻ പട്രോളിംഗ് വാഹനിത്തിലേക്ക് ഇടിച്ചു കയറുകയും, തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ സാഹസികമായി കീഴ്പ്പെടുത്തുകയുമായിരുന്നു. നിയമലംഘനം നടത്തിയ മൂന്ന് പേർക്കുമെതിരെ ഔദ്യോഗികമായി ട്രാഫിക് കേസുകൾ രജിസ്റ്റർ ചെയ്യുകയും, തുടർനടപടികൾക്കായി സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും മോട്ടോർസൈക്കിളും അധികൃതർ കണ്ടുകെട്ടിയിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!