HomeGULFകെറ്റിൽ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; വധശിക്ഷ റദ്ദാക്കി, പ്രതികൾക്ക് 10 വർഷം തടവ് ശിക്ഷ...

കെറ്റിൽ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; വധശിക്ഷ റദ്ദാക്കി, പ്രതികൾക്ക് 10 വർഷം തടവ് ശിക്ഷ ശരിവെച്ച് കുവൈത്ത് കോടതി

spot_img

കുവൈത്ത് സിറ്റി, നവംബർ 15: കുവൈത്തിൽ ചായക്കെറ്റിൽ ഉപയോഗിച്ച് തലയ്ക്കടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് നേരത്തെ വിധിച്ച വധശിക്ഷ റദ്ദാക്കിയ നടപടി പരമോന്നത കോടതി ശരിവെച്ചു. പ്രതികൾക്ക് പത്ത് വർഷം വീതം തടവ് ശിക്ഷ വിധിച്ച മുൻ കോടതി ഉത്തരവ് കുവൈത്ത് കാസേഷൻ കോടതി നിലനിർത്തി.

സംഘർഷത്തിനിടെ പ്രതികൾ ചായക്കെറ്റിൽ ഉപയോഗിച്ച് ഇരയുടെ തലയിൽ പലതവണ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ മനഃപൂർവമായ കൊലപാതകക്കുറ്റമാണ് ആദ്യം ചുമത്തിയിരുന്നത്.

കേസിന്റെ ആദ്യഘട്ടത്തിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് കുറ്റത്തിന്റെ സ്വഭാവം പുനഃപരിശോധിച്ച കോടതി, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല ആക്രമണം നടത്തിയതെന്ന് വിലയിരുത്തി. ഇതോടെ മനഃപൂർവമായ കൊലപാതകമെന്ന കുറ്റം, മരണത്തിന് കാരണമായ ആക്രമണമെന്ന കുറ്റമായി പുനർനിർണയിക്കുകയും വധശിക്ഷ റദ്ദാക്കി പത്ത് വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.ഈ വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ കാസേഷൻ കോടതി തള്ളി. വധശിക്ഷ റദ്ദാക്കിയതും പത്ത് വർഷത്തെ തടവ് ശിക്ഷ നിലനിർത്തിയതും നിയമപരമായി ശരിയാണെന്ന് കോടതി വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!