HomeGULFകുവൈത്തിൽ സർക്കാർ ഭൂമി കൈയേറ്റത്തിനും അനധികൃത മരുഭൂമി ക്യാമ്പുകൾക്കുമെതിരെ കർശന നടപടി

കുവൈത്തിൽ സർക്കാർ ഭൂമി കൈയേറ്റത്തിനും അനധികൃത മരുഭൂമി ക്യാമ്പുകൾക്കുമെതിരെ കർശന നടപടി

spot_img

കുവൈത്ത് സിറ്റി: സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തുന്നതും മരുഭൂമി മേഖലകളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും നടക്കുന്ന നിയമലംഘനങ്ങളും തടയാൻ കുവൈത്ത് അധികൃതർ വ്യാപക പരിശോധന ആരംഭിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്.അൽ സാൽമി മരുഭൂമിയിൽ സർക്കാർ ഭൂമിയിൽ ആവശ്യമായ അനുമതികളില്ലാതെ സ്ഥാപിച്ച നിരവധി മൃഗപരിപാലന കേന്ദ്രങ്ങൾ പരിശോധനയിൽ കണ്ടെത്തി. ഇതിൽ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള മൂന്ന് കേന്ദ്രങ്ങളും ഉൾപ്പെടുന്നു. മുനിസിപ്പാലിറ്റി ചട്ടങ്ങളും മൃഗപരിപാലന, മേച്ചിൽ നിയന്ത്രണങ്ങളും ലംഘിച്ചതായി അധികൃതർ കണ്ടെത്തി.

ചില കേന്ദ്രങ്ങൾ അധികൃതർ പിടിച്ചെടുക്കേണ്ട വാഹനങ്ങൾ ഒളിപ്പിക്കുന്നതിനായും ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. പ്രവർത്തനം അവസാനിപ്പിച്ച കമ്പനിയുടെ ടാക്സി വാഹനങ്ങളും ഉപേക്ഷിക്കപ്പെട്ട നിരവധി വാഹനങ്ങളും ഇവിടെ കണ്ടെത്തി.പരിശോധനയുടെ ഭാഗമായി അൽ സാൽമിയിലെ മുനിസിപ്പാലിറ്റിയുടെ വാഹന കസ്റ്റഡി കേന്ദ്രവും ഉമ്മുൽ ഖദീർ പ്രകൃതി സംരക്ഷണ കേന്ദ്രവും ആഭ്യന്തര മന്ത്രി സന്ദർശിച്ചു.മനാഖീഷ് മേഖലയിൽ ആട്, ഒട്ടകം വളർത്തുന്നവർക്ക് ഔദ്യോഗികമായി അനുവദിച്ച സ്ഥലങ്ങൾ അനധികൃതമായി കൈവശപ്പെടുത്തി പക്ഷി വളർത്തൽ കേന്ദ്രങ്ങളാക്കി മാറ്റിയതും പരിശോധനയിൽ കണ്ടെത്തി.

സർക്കാർ ഭൂമി കൈയേറുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. പദവിയോ ദേശീയതയോ പരിഗണിക്കാതെ എല്ലാവർക്കും ഒരുപോലെയായിരിക്കും നിയമം നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ പ്രകൃതി സംരക്ഷണ മേഖലകളും വന്യജീവികളും സംരക്ഷിക്കുന്നതിന് സ്വദേശികളും പ്രവാസികളും സഹകരിക്കണമെന്നും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!