HomeGadgetsകുവൈത്തിൽ ലാപ്‌ടോപ്പ് ഇറക്കുമതിയിൽ വൻ വർധന; മൂന്ന് മാസത്തിനിടെ 50.5 ശതമാനം വളർച്ച

കുവൈത്തിൽ ലാപ്‌ടോപ്പ് ഇറക്കുമതിയിൽ വൻ വർധന; മൂന്ന് മാസത്തിനിടെ 50.5 ശതമാനം വളർച്ച

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ ലാപ്‌ടോപ്പുകളുടെ ഇറക്കുമതി മൂല്യത്തിൽ വൻ വർധന രേഖപ്പെടുത്തി. 2026-ലെ രണ്ടാം പാദത്തിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 50.5 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. ഓൺലൈൻ വിദ്യാഭ്യാസവും വീട്ടിലിരുന്നുള്ള ജോലിയും വ്യാപകമായതാണ് ലാപ്‌ടോപ്പുകളുടെ ആവശ്യകത ഉയരാൻ പ്രധാന കാരണമായത്.കേന്ദ്ര സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം, 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 23.372 ദശലക്ഷം ദിനാർ വിലമതിക്കുന്ന ലാപ്‌ടോപ്പുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്തത്. 2025-ലെ ഇതേ കാലയളവിൽ ഇത് 15.531 ദശലക്ഷം ദിനാറായിരുന്നു. 7.841 ദശലക്ഷം ദിനാറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.

മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാർച്ച് ആദ്യം വിദ്യാഭ്യാസ മന്ത്രാലയം എല്ലാ വിദ്യാഭ്യാസ തലങ്ങളിലും മൈക്രോസോഫ്റ്റ് ടീംസ് മുഖേന ഓൺലൈൻ പഠനം ആരംഭിച്ചിരുന്നു. മെയ് മൂന്ന് മുതലാണ് സെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യാനുസരണം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്താൻ സിവിൽ സർവീസ് ബ്യൂറോ അനുമതി നൽകിയതും ലാപ്‌ടോപ്പുകളുടെ ആവശ്യകത വർധിപ്പിച്ചു.

കുട്ടികളുടെ ഓൺലൈൻ ക്ലാസുകളും മാതാപിതാക്കളുടെ ഔദ്യോഗിക യോഗങ്ങളും ഒരേസമയം നടക്കുന്നതിനാൽ പല കുടുംബങ്ങളിലും ഒന്നിലധികം ലാപ്‌ടോപ്പുകൾ ആവശ്യമായി വരുന്ന സാഹചര്യമുണ്ടായി.വിദ്യാഭ്യാസത്തിനും ഔദ്യോഗിക ആവശ്യങ്ങൾക്കുമായി ഡിജിറ്റൽ സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന പ്രവണത കുവൈത്തിൽ വർധിച്ചുവരുന്നതാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!