HomeGULFകുവൈത്തിൽ ലൈസൻസില്ലാതെ മരുഭൂമിയിൽ ക്യാമ്പ് സ്ഥാപിച്ചാൽ 5,000 ദിനാർ വരെ പിഴ; പുതിയ ചട്ടങ്ങൾ പരിഗണനയിൽ

കുവൈത്തിൽ ലൈസൻസില്ലാതെ മരുഭൂമിയിൽ ക്യാമ്പ് സ്ഥാപിച്ചാൽ 5,000 ദിനാർ വരെ പിഴ; പുതിയ ചട്ടങ്ങൾ പരിഗണനയിൽ

spot_img

കുവൈത്ത് സിറ്റി: രാജ്യത്തെ സീസണൽ മരുഭൂമി ക്യാമ്പുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള പുതിയ കരട് ചട്ടങ്ങൾ മുനിസിപ്പൽ കൗൺസിലിന്റെ നിയമ, ധനകാര്യ സമിതി തിങ്കളാഴ്ച ചർച്ച ചെയ്യും. 22 വകുപ്പുകൾ ഉൾപ്പെടുന്ന കരട് ചട്ടങ്ങളിൽ നിയമലംഘനങ്ങൾക്ക് കനത്ത പിഴയാണ് നിർദേശിച്ചിരിക്കുന്നത്.

പ്രധാന നിർദേശങ്ങൾ:

• ലൈസൻസില്ലാതെ ക്യാമ്പ് സ്ഥാപിച്ചാൽ 3,000 മുതൽ 5,000 ദിനാർ വരെ പിഴ.

• ക്യാമ്പിന് അകത്തോ പുറത്തോ പടക്കങ്ങൾ ഉപയോഗിച്ചാൽ 500 മുതൽ 1,000 ദിനാർ വരെ പിഴ.

• ക്യാമ്പുകൾ വാടകയ്ക്ക് നൽകിയാലോ അനധികൃതമായി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാലോ 1,000 മുതൽ 3,000 ദിനാർ വരെ പിഴ.

• വ്യക്തിഗത ക്യാമ്പ് ലൈസൻസിന് 150 ദിനാർ ഫീസ്.

• ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 21 വയസ്സ് ഉണ്ടായിരിക്കണം.

• വ്യക്തിഗത ക്യാമ്പിന്റെ പരമാവധി വിസ്തീർണം 1,000 ചതുരശ്ര മീറ്റർ.

• ക്യാമ്പുകൾ തമ്മിൽ കുറഞ്ഞത് 100 മീറ്റർ അകലം പാലിക്കണം.

• പരിസ്ഥിതിക്കും വന്യജീവികൾക്കും നാശനഷ്ടമുണ്ടാക്കിയാൽ 5,000 ദിനാർ വരെ പിഴ.

• ഗുരുതരമായ നിയമലംഘനങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവർക്ക് തുടർന്നുള്ള രണ്ട് ക്യാമ്പിങ് സീസണുകളിൽ ലൈസൻസ് അനുവദിക്കില്ല.

• ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾക്കും ഫുഡ് ട്രക്കുകൾക്കും പ്രത്യേക സ്ഥലങ്ങൾ അനുവദിക്കും.

• ക്യാമ്പിങ് സീസൺ അവസാനിച്ച് രണ്ടാഴ്ചയ്ക്കകം ക്യാമ്പുകൾ നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കണം.നിർദിഷ്ട ചട്ടങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെയാണ് പ്രാബല്യത്തിൽ വരിക.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!