HomeGULFകുവൈത്തിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു

കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: പരിസ്ഥിതി സംരക്ഷണത്തിനും ഹരിതാഭമായ ഭാവിക്കുമായി കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. ‘ഏക് പേട് മാ കെ നാം’ (അമ്മയുടെ പേരിൽ ഒരു മരം) ക്യാമ്പയിന്റെ ഭാഗമായി ARMS4U, അമ്മ കുവൈത്ത് എന്നീ സംഘടനകളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.റിഗ്ഗയിലും റിഗ്ഗയിലെ അന്ദലൂസ് പാർക്കിലുമായി നടന്ന പരിപാടിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ അംഗങ്ങളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.

അമ്മമാരോടും ഭൂമാതാവിനോടുമുള്ള ആദരസൂചകമായി പങ്കെടുത്തവർ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വരും തലമുറകൾക്കായി ഹരിതാഭമായ അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള കൂട്ടായ പ്രതിബദ്ധത ഉറപ്പിക്കുന്നതായിരുന്നു പരിപാടി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!