കുവൈത്ത് സിറ്റി: വിമാന സർവീസുകളുടെ സമയകൃത്യതയിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിൽ നാലാം സ്ഥാനം നേടി കുവൈത്ത് എയർവേയ്സ്. വിമാനങ്ങൾ നിശ്ചിത സമയക്രമം പാലിച്ച് സർവീസ് നടത്തുന്നതിലെ പ്രകടനത്തിനാണ് ദേശീയ വിമാനക്കമ്പനിക്ക് ഈ നേട്ടം ലഭിച്ചത്.
കുവൈത്ത് വാർത്താ ഏജൻസിയായ കുനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാന സർവീസുകളുടെ സമയകൃത്യത മെച്ചപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ നേട്ടമായാണ് ഈ അംഗീകാരം വിലയിരുത്തപ്പെടുന്നത്.



