കുവൈത്ത് സിറ്റി: കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലും ഏഷ്യൻ സ്വദേശിയെ കൊലപ്പെടുത്തിയ മറ്റൊരു കേസിലുമായി രണ്ട് പ്രതികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു.ആദ്യ കേസിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് കുവൈത്ത് പൗരനാണ് വധശിക്ഷ വിധിച്ചത്. രണ്ടാമത്തെ കേസിൽ ഏഷ്യൻ സ്വദേശിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഒരു പ്രവാസിയെയും വധശിക്ഷയ്ക്ക് വിധിച്ചു.
ജഡ്ജി ജറാഹ് അൽ ദൈഹാനിയുടെ അധ്യക്ഷതയിലുള്ള കോടതിയാണ് രണ്ട് കേസുകളിലും വിധി പ്രസ്താവിച്ചത്. ജഡ്ജിമാരായ ഒമർ അൽ ഒതൈബി, അലി ദഷ്തി, മിഷാരി അൽ കന്ദരി എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു.ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിന്റെയും കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.രണ്ട് കേസുകളും പ്രത്യേകം പരിഗണിച്ച ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്.



