കുവൈത്ത് സിറ്റി: കുവൈത്തിൽ 516 പേരുടെ രജിസ്റ്റർ ചെയ്ത താമസ വിലാസങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) റദ്ദാക്കി. ഇവർക്ക് പുതിയ വിലാസം രജിസ്റ്റർ ചെയ്യാൻ 30 ദിവസത്തെ സമയപരിധി അനുവദിച്ചു.കെട്ടിട ഉടമകളുടെ അറിയിപ്പിന്റെയോ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിന്റെയോ അടിസ്ഥാനത്തിലാണ് വിലാസങ്ങൾ റദ്ദാക്കിയത്. നവംബർ 22ന് ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗമി’ലാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചത്.
ബാധകമായവർ ആവശ്യമായ രേഖകൾ സഹിതം PACI ഓഫീസിൽ നേരിട്ടെത്തിയോ സർക്കാർ സേവന ആപ്പായ ‘സഹൽ’ വഴിയോ പുതിയ താമസ വിലാസം രജിസ്റ്റർ ചെയ്യണം.നിശ്ചിത സമയത്തിനുള്ളിൽ വിലാസം പുതുക്കാത്തവർക്ക് 1982ലെ 32-ാം നമ്പർ നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം 100 കുവൈത്ത് ദിനാർ വരെ പിഴ ചുമത്തും. ഓരോ വ്യക്തിക്കും പ്രത്യേകം പിഴ ബാധകമായിരിക്കും.



