HomeCommunityനെൽ കൃഷിയിൽ നൂറു മേനി വിളയിച്ച് കുവൈത്തിലെ കർഷകൻ; 30 കിലോ വിത്തിൽനിന്ന്...

നെൽ കൃഷിയിൽ നൂറു മേനി വിളയിച്ച് കുവൈത്തിലെ കർഷകൻ; 30 കിലോ വിത്തിൽനിന്ന് ലഭിച്ചത് 3,000 കിലോ അരി.

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രതികൂല കാലാവസ്ഥയിലും ബസ്മതി അരി കൃഷിയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കുവൈത്ത് കർഷകൻ. വഫ്ര മേഖലയിൽ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷിയിൽ 30 കിലോ വിത്തിൽനിന്ന് 3,000 കിലോ ബസ്മതി അരിയാണ് ഉൽപ്പാദിപ്പിച്ചത്. കാർഷിക പ്രവർത്തകനായ ഷബീബ് അൽ അജ്മിയാണ് വിജയകരമായ കൃഷിക്ക് നേതൃത്വം നൽകിയത്.കഴിഞ്ഞ ജൂലൈ ആദ്യവാരത്തിലാണ് ഏകദേശം 5,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ബസ്മതി അരി കൃഷി ആരംഭിച്ചത്.

പക്ഷികളിൽനിന്ന് സംരക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു. പ്രതികൂല കാലാവസ്ഥയും ഉയർന്ന താപനിലയും വെല്ലുവിളിയായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും മികച്ച വിളവാണ് ലഭിച്ചതെന്ന് ഷബീബ് അൽ അജ്മി വ്യക്തമാക്കി.കൃഷിയിൽനിന്നുള്ള അവശിഷ്ടങ്ങളും പ്രയോജനപ്പെടുത്താനാണ് പദ്ധതി. നെല്ലിന്റെ തൊലി ജൈവവളമായി ഉപയോഗിക്കുമ്പോൾ പുല്ലും മറ്റ് അവശിഷ്ടങ്ങളും കന്നുകാലികൾക്ക് തീറ്റയായി നൽകും. ഇതിലൂടെ കാർഷിക ഉൽപ്പാദനത്തിനൊപ്പം മൃഗസംരക്ഷണ മേഖലയ്ക്കും ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

യുഎഇയിൽ നേരത്തെ നടത്തിയ സമാന കാർഷിക പരീക്ഷണങ്ങളിൽനിന്ന് ലഭിച്ച അനുഭവങ്ങളും അറിവുകളും കുവൈത്തിലെ കൃഷിക്ക് സഹായകമായതായി അൽ അജ്മി പറഞ്ഞു.ബസ്മതി അരി കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അടുത്ത ലക്ഷ്യം. ഇതോടൊപ്പം കുങ്കുമപ്പൂവ് കൃഷിയും ആരംഭിക്കാൻ പദ്ധതിയുണ്ട്.ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള കുവൈത്തിന്റെ ശ്രമങ്ങൾക്ക് ഇത്തരം കാർഷിക പരീക്ഷണങ്ങൾ പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!