ബാൽമെയിന്റെ സ്നീക്കേഴ്സിൽ തിളങ്ങി ധോണി; വില 60,000 രൂപ

  • 22/02/2021തൻറേതായ സ്റ്റൈൽ സ്റ്റേറ്റ്മെൻറ് സമ്മാനിക്കാൻ എപ്പോഴും ശ്രമിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് എംഎസ് ധോണി. ധോണിയുടെ പണ്ടത്തെ നീളൻ ഹെയർസ്റ്റൈൽ അന്നത്തെ ട്രെൻറായി മാറുകയായിരുന്നു. കഴിഞ്ഞദിവസം മുംബൈ എയർപോർട്ടിൽ എത്തിയ ധോണിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ലോങ് സ്‌ലീവ് പ്രിന്റഡ് ടീഷർട്ട്- ജോഗേഴ്സ് വേഷത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ധോണി പ്രത്യക്ഷപ്പെട്ടത്. എന്നാൽ ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് അദ്ദേഹത്തിന്റെ സ്നീക്കേഴ്സിലായിരുന്നു. ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ബാൽമെയിന്റെ സ്നീക്കേഴ്സാണ് ധോണി ധരിച്ചത്.

വ്യത്യസ്തമായ സ്ട്രാപ്പോടു കൂടിയ ഈ ബ്ലാക്ക് സ്നീക്കേഴ്സ് ലെതറിൽ നിർമിച്ചതാണ്. 60,000 രൂപ ആണ് ഇതിൻറെ വില. ഇറക്കുമതിയും കസ്റ്റം ഡ്യൂട്ടിയുമൊക്കെ കൂട്ടിയാൽ 90,000 രൂപയാകും. 

Related Articles