ഓഫ് റോഡ് വിദഗ്ധൻ; ഇന്ത്യൻ നിർമിത ജീപ് റാംഗ്‌ളർ വിപണിയിൽ

  • 19/03/2021

ഇന്ത്യയിൽ നിർമ്മിത റാംഗ്‌ളർ ജീപ്പ് ഇന്ത്യ വിപണിയിൽ എത്തിച്ചു. വില 53,90,000 രൂപ. റാംഗ്‌ളറിന്റെ ഉൽപ്പാദനം ഇന്ത്യ ആരംഭിച്ചത് ഫെബ്രുവരിയിലാണ്. ജീപ്പിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി റാംഗ്‌ളറിന്റെ ഒരു ലോഞ്ച് എഡിഷനും ഇന്ത്യൻ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.

അൺലിമിറ്റഡ്, റൂബിക്കോൺ പതിപ്പുകളിൽ പുതിയ റാംഗ്‌ളർ ലഭ്യമാണ്. രണ്ട് ഇനങ്ങളും ബിഎസ് 6, 2.0 ലിറ്റർ, ഇൻ ലൈൻ 4 സിലിണ്ടർ, ടർബോ പെട്രോൾ പവർ ട്രെയിൻ കരുത്തോടു കൂടിയവയാണ്.

ഗ്രൂപ്പിന്റെ ഗ്ലോബൽ മീഡിയം എഞ്ചിൻ പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലുള്ള പവർ ട്രെയിൻ 268 കുതിര ശക്തിയും 400 എൻഎം ടോർക്കുമാണ് പ്രദാനം ചെയ്യുക. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സാണ് മറ്റൊരു പ്രത്യേകത.

ഓഫ് റോഡിൽ മിന്നുന്ന പ്രകടനം ആണ് റൂബിക്കോണിന്റേത്. അൺലിമിറ്റഡും, ഓഫ്‌റോഡിൽ മികവുറ്റതാണ്. 18 ഇഞ്ച് അലൂമിനിയം അലോയ്ഡ് ടയറുകൾക്ക് കൂടുതൽ കരുത്താണ് നൽകുക.

പുറമെയുളള പരുക്കൻ ഭാവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഉൾവശം. മികച്ച തുകലിൽ പൊതിച്ച അകത്തളം വാഹനത്തിന് സ്റ്റൈലിഷ് ഭാവമാണ് സമ്മാനിക്കുന്നത്. 8.4 ഇഞ്ച് ടച്ച്‌ സ്ക്രീൻ ഇൻഫോടെയ്മെൻറ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗിനൊപ്പം, റിയർ ക്രോസ് പാത്ത് ഡിറ്റക്ഷൻ സംവിധാനവും മൊആബിലുണ്ട്. 9 സ്പീക്കറുകൾ അടങ്ങുന്ന ഓഡിയോ സിസ്റ്റമാണ് വാഹനത്തിലുളളത്.

ലോക്തതിലെ തന്നെ ഏറ്റവും കസ്റ്റമൈസ്ഡ് വാഹനങ്ങളിലൊന്നാണ് ജീപ്പ് റാംഗ്‌ളറെന്ന് ജീപ്പ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഡോ. പാർത്ഥ ദത്ത പറഞ്ഞു. ബ്രൈറ്റ് വൈറ്റ്, സ്റ്റിങ്ങ് ഗ്രേ, ഗ്രനൈറ്റ് ക്രിസ്റ്റൽ, ബ്ലാക്ക്, ഫയർ ക്രാക്കർ റെഡ് എന്നീ നിറങ്ങളിൽ, ഇന്ത്യൻ നിർമിത ജീപ്പ് റാംഗ്‌ളർ ലഭ്യം. വില അൺ ലിമിറ്റഡ് 53,99000 രൂ, റൂബിക്കോൺ 57,90,000 രൂപ.

Related Articles