ജീപ്പ് ഇന്ത്യ ആക്സിസ് ബാങ്കുമായി ചേർന്ന് പുതിയ ഫിനാൻഷ്യൽ പദ്ധതി പ്രഖ്യാപിച്ചു

  • 10/04/2021

ജീപ്പ് ഇന്ത്യ ആക്സിസ് ബാങ്കുമായി ചേർന്ന് പുതിയ ഫിനാൻഷ്യൽ പദ്ധതി പ്രഖ്യാപിച്ചു. ജീപ്പ് ഫിനാൻഷ്യൽ സർവീസസ് എന്നാണ് പദ്ധതിയുടെ പേര്.ജീപ്പ് വാഹനങ്ങളുടെ ഉപഭോക്താക്കൾക്കും ഡീലർമാർക്കും താങ്ങാനാവുന്ന വായ്‍പ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കമ്ബനികൾ തമ്മിൽ പങ്കാളിത്തത്തിൽ ഏർപ്പെട്ടത്.

ജീപ്പ് ബ്രാൻഡ് ഡീലർമാർക്കു നൽകുന്ന പ്രത്യേക പലിശനിരക്ക് അവരുടെ റീട്ടെയിൽ ബിസിനസ് സുഗമമായി നടത്തിക്കൊണ്ടുപോകാൻ സഹായിക്കുമെന്നാണ് കമ്ബനിയുടെ കണക്കുകൂട്ടൽ.രാജ്യത്തുടനീളമുള്ള ജീപ്പ് ഉപഭോക്താക്കൾക്ക് ആക്സിസ് ബാങ്കിൻറെ 4586 ശാഖകൾ വഴി ധനകാര്യ സേവനം ലഭിക്കും. 

പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കും ഡീലർമാർക്കും ക്ലാസ് ഫണ്ടിംഗ് പരിഹാരങ്ങളാണ് തങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് ആക്സിസ് ബാങ്ക് അധികൃതരും പറയുന്നു.

Related Articles