വൻ ഓഫറുകളുമായി ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ; വിവിധ മോഡലുകൾക്കനുസരിച്ച്‌ 75000 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി നൽകുന്നത്

  • 09/05/2021

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ മെയ് മാസത്തിൽ മോഡലുകൾക്ക്‌ വൻ ഓഫറുകളുമായി എത്തുന്നതായി റിപ്പോർട്ട്. 75000 രൂപ വരെയുള്ള ഓഫറുകളാണ് വിവിധ മോഡലുകൾക്കനുസരിച്ച്‌ കമ്പനി നൽകുന്നതെന്ന് കാർ ദേഖോ റിപ്പോർട്ട് ചെയ്യുന്നു.

കമ്പനിയുടെ ഏറ്റവും ചെറിയ കാറായ റെനോ ക്വിഡിൽ മൊത്തം 52,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 2020-ൽ നിർമ്മിച്ച കാറുകൾക്ക് 20,000 രൂപ മുൻകൂർ ക്യാഷ് ബോണസ് വാഗ്ദാനം ചെയ്യുന്നു, എന്നാൽ 2021-ൽ ഉൽപാദിപ്പിക്കുന്നവയ്‍ക്ക് 10,000 രൂപ കിഴിവ് മാത്രമേ ലഭിക്കുകയുള്ളുവെന്നും കമ്പനി അറിയിച്ചു.

റെനോ ക്വിഡ് ഓൺലൈനിൽ ബുക്ക് ചെയ്യുകയാണെങ്കിൽ, 2,000 രൂപ അധിക കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ MY21 പതിപ്പുകൾക്ക് മാത്രമായി ഈ ഓഫർ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 7 സീറ്റർ റെനോ ട്രൈബറിൻറെ MY20 മോഡലുകളിൽ 25,000 രൂപയും MY21 പതിപ്പുകളിൽ 15,000 രൂപയും കിഴിവ് ലഭിക്കും. തെരഞ്ഞെടുത്ത ട്രിമ്മുകളിൽ 20,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യവും 10,000 രൂപ ലോയൽറ്റി ബോണസും ലഭിക്കും.

ജനപ്രിയ മോഡലായ റെനോ ഡസ്റ്റർ 75,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ് എന്നാണ് റിപ്പോർട്ടുകൾ. RxS, RxZ ട്രിമ്മുകളിൽ 30,000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. ഡസ്റ്റർ എസ്‌യുവിയ്ക്ക് ഒരു പുതുതലമുറ പതിപ്പിനെ നൽകാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ എന്നും റിപ്പോർട്ടുകളുണ്ട്.

Related Articles