കേരളത്തില്‍ 25 ലക്ഷം ഇരുചക വാഹനങ്ങള്‍ വിറ്റു; 11,000 രൂപയുടെ ആനുകൂല്യവുമായി ഹോണ്ട

  • 15/10/2020

25 ലക്ഷം ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന നടത്തി കേരളത്തില്‍ നേട്ടം ഉണ്ടാക്കിയിരിക്കുകയാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍. 2001 മുതല്‍ 2014 വരെ ഹോണ്ടയ്ക്ക് 10 ലക്ഷം ഉപഭോക്താക്കളെയായിരുന്നു കേരളത്തില്‍ സ്വന്തമാക്കാന്‍ സാധിച്ചത്. 2020 ആയപ്പോഴേക്കും അത് 25 ലക്ഷമായി. 14 വര്‍ഷം കൊണ്ടാണ് 10 വര്‍ഷം ഉപഭോക്താക്കള്‍ ഉണ്ടായതെങ്കില്‍ ബാക്കിയുള്ള 15 ലക്ഷം ഉപഭോക്താക്കളെ ലഭിച്ചത് വെറും ആറ് വര്‍ഷം കൊണ്ടാണ്. 

കേരളത്തില്‍ ഇപ്പോള്‍ മൂന്നുപേരില്‍ ഒരാള്‍ വീതം വാങ്ങുന്നത് ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങളാണ്. 25 ലക്ഷം ഉപഭോക്താക്കള്‍ പിന്നിട്ടതോടെ പുതിയ ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 20 വരെയാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത്. ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ 11,000 രൂപവരെ ഉപഭോക്താക്കള്‍ക്ക് നേട്ടം ഉണ്ടാക്കാം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Related Articles