പുതിയ പ്ലഷര്‍ പ്ലസ് പ്ലാറ്റിനവുമായി ഹീറോ

  • 16/10/2020

ഹീറോ മോട്ടോര്‍കോപ്പ് പുതിയ പ്ലഷര്‍ പ്ലസ് പ്ലാറ്റിനം വിപണിയില്‍ എത്തിച്ചു. 60,950 രൂപയാണ് പ്ലഷര്‍ പ്ലസ് പ്ലാറ്റിനത്തിന്റെ എക്‌സ് ഷോ റൂം വില. ഇരട്ട ടോണ്‍ കളര്‍ സ്‌കീമിലാണ് പുതിയ പ്ലഷര്‍ പ്ലസ് പ്ലാറ്റിനത്തിന്റെ ബ്ലാക് എഡിഷന്‍ വിപണയില്‍ എത്തിയിരിക്കുന്നത്. ബൗണ്‍, ബ്ലാക് നിറത്തിലാണ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. 

യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, എല്‍ഇഡി അണ്ടര്‍ സീറ്റ് സ്റ്റോറേജ് ലൈറ്റിംഗ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം, ട്യൂബ് ലെസ് ടയറുകള്‍, അലോയി വീലുകള്‍ എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുതിയ പതിപ്പിലും ലഭ്യമാണ്. രാജ്യത്തെ എല്ലാ മോട്ടോര്‍കോപ്പ് ഡീലര്‍ഷോപ്പുകളിലും പ്ലഷര്‍ പ്ലസ് പ്ലാറ്റിനം ലഭ്യമാകും.




Related Articles