സിഗ്നല്‍ കാത്തുനിന്ന സ്‌കൂട്ടറിനെ പിറകില്‍ വന്ന വാഹനം ഇടിച്ച് തെറിപ്പിച്ചു; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

  • 19/10/2020

ട്രാഫിക് സിഗ്നലിനായി കാത്തുനിന്ന സ്‌കൂട്ടറിനെ പിന്നാലെയെത്തിയ വാഹനം ഇടിച്ച് തെറിപ്പിച്ചു. വിയറ്റ്‌നാമിലാണ് അപകടം നടന്നത്. അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച സ്‌കൂട്ടര്‍ വളരെ ദൂരെയാണ് ചെന്ന് നിന്നത്. 

സിഗ്നലില്‍ ചുവപ്പ് ലൈറ്റ് കണ്ടായിരുന്നു സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതി വാഹനം നിര്‍ത്തിയത്. എന്നാല്‍ പിന്നാലെ വന്ന എസ് യു വി സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയാണ്. വാഹനം ചീറിപ്പാഞ്ഞ് വരുന്നതുകണ്ട യുവതി തൊട്ടടുത്ത നിമിഷത്തില്‍ സ്‌കൂട്ടറില്‍ നിന്നും ചാടി ഇറങ്ങിയതുകൊണ്ടാണ് അപടകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

Related Articles