പുതിയ 890 അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിള്‍ ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎം പുറത്തിറക്കി. സ്റ്റൈലില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെയാണ് കെടിഎം പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 890 അഡ്വഞ്ചര്‍ ആര്‍ മോഡലിന് സമാനമായ ഡിസൈന്‍ തന്നെയാണ് പുതിയ പതിപ്പിലും ഉള്ളത്. എന്നാല്‍ കളര്‍ ഓപ്ഷനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതോടൊപ്പം നീളമുള്ള ഒരു വീന്‍ഡ്ഷീല്‍ഡും 890 അഡ്വഞ്ചറിന്റെ പുതിയ പതിപ്പില്‍ ഉണ്ട്. അടുത്ത വര്‍ഷത്തോടെ മോഡല്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 890 അഡ്വഞ്ചറിന് ഡാകര്‍സ്‌റ്റൈല്‍ റൈഡിംഗ് എര്‍ഗണോമിക്‌സും 20 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയും 200 മില്ലീമീറ്റര്‍ സസ്‌പെന്‍ഷന്‍ ട്രാവലുമാണ് ഉള്ളത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?