ഇവിടെ ജോലിക്കാരായി സ്ത്രീകള്‍ മാത്രം; ഇന്ത്യയിലെ ആദ്യ വനിതാ വര്‍ക്ക്ഷോപ്പ് ഒരു വര്‍ഷം പിന്നിട്ടു

  • 21/10/2020

സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന ഇന്ത്യയിലെ ആദ്യ വനിതാ വര്‍ക്ക്‌ഷോപ്പിന്റെ പ്രവര്‍ത്തനം വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ജയ്പൂരില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ വനിതാ വര്‍ക്ക്‌ഷോപ്പാണ് ഏറെ അഭിമാനത്തോടെ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇവിടെ സെക്യൂരിറ്റിയുടെ ജോലി മുതല്‍ ടെക്‌നീഷ്യന്‍മാര്‍, ഡ്രൈവര്‍മാര്‍, സേവന ഉപദേഷ്ടാക്കള്‍ എന്നീ ജോലികളെല്ലാം ചെയ്യുന്നത് സ്ത്രീകളാണ്. 

ഒന്‍പത് സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനാണ് മഹീന്ദ്ര ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിച്ചത്. മഹീന്ദ്രയുടെ പിങ്ക് കോളര്‍ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു വനിതാ വര്‍ക്ക്‌ഷോപ്പ് കഴിഞ്ഞ വര്‍ഷം ആരംഭിച്ചത്.

Related Articles