പിന്നില്‍ ഇരിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും ലൈസന്‍സ് നഷ്ടമാകും: മോട്ടോര്‍ വാഹന വകുപ്പ്

  • 23/10/2020


ഇരുചക്രവാഹനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും ഓടിക്കുന്നയാളിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാം എന്ന് മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സിന് അയോഗ്യ കല്‍പ്പിക്കാനുള്ള അവകാശം ഉദ്യോഗസ്ഥര്‍ക്ക് ഉള്ളതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ എംആര്‍ അജിത് കുമാറാണ് വ്യക്തമാക്കിയത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഇത് നടപ്പിലാക്കിയപ്പോള്‍ ഹെല്‍മറ്റ് ധരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. 

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ വാഹനം ഓടിക്കുന്നയാള്‍ 1000 രൂപയാണ് പിഴയായി അടയേക്കേണ്ടത്. എന്നാല്‍ കേരള സര്‍ക്കാര്‍ അത് 500 രൂപയാക്കി കുറച്ചിരുന്നു. മൂന്ന് മാസത്തെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാം എന്ന വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പിഴ അടച്ചാലും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാം. കൂടാതെ ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്‌സിനും അയക്കാം. 

Related Articles