പല രുചികളിലുള്ള ഐസ്‌ക്രീമുകള്‍ എല്ലാവരും പരീക്ഷിച്ചിട്ടുണ്ടാകും. വാനില, ചോക്ക്‌ലേറ്റ്, പിസ്ത ഇങ്ങനെ നീളുന്നതാണ് ഐസ്‌ക്രീം രുചികള്‍. ഇനി ഇറച്ചിയുടെ രുചിയുള്ള ഐസ്‌ക്രീം ആയാലോ. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. റഷ്യയിലെ മിന്‍സ്‌ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മീറ്റ് ആന്‍ഡ് ഡയറിയാണ് ഇറച്ചിയുടെ രുചിയുള്ള ഐസ്‌ക്രീം നിര്‍മ്മിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ഇറച്ചി ചേര്‍ത്ത് തന്നെയാണ് ഈ ഐസ്‌ക്രീം ഉണ്ടാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഇന്‍സ്റ്റിറ്റ്യൂട്ട് പങ്കുവെച്ചിട്ടുണ്ട്. മീറ്റ് ചേര്‍ത്ത ഐസ്‌ക്രീം പാത്രങ്ങളിലേക്ക് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഈ ഐസ്‌ക്രീമിന് ഒട്ടേറെ പോഷക ഗുണങ്ങള്‍ ഉള്ളതായി ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങള്‍ വ്യക്തമാക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?