പാനിപൂരിയില്‍ ഉപയോഗിക്കുന്നത് ശുചിമുറിയിലെ വെള്ളം; നാട്ടുകാര്‍ കടപൂട്ടിച്ചു

  • 07/11/2020


ഭക്ഷം ഉണ്ടാക്കാന്‍ ശുചിമുറിയിലെ വെള്ളം ഉപയോഗിച്ച കടക്കാരന്റെ കട നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം നടന്നത്. പാനിപ്പൂരി കടക്കാരന്റെ കടയാണ് കക്കൂസില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ തല്ലിത്തകര്‍ത്തത്. 

രാണ്‍കാല തടാകത്തിന് അടുത്താണ് ഈ തട്ടുകട സ്ഥിതി ചെയ്യുന്നത്. തടാകത്തില്‍ വരുന്ന പലരും ഇവിടെ നിന്നാണ് പാനിപൂരി കഴിക്കുന്നത്. അതിനാല്‍ തന്നെ മിക്ക സമയത്തും ഇവിടെ നല്ല തിരക്ക് അനുഭവപ്പെടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. 

എന്നാല്‍ ഈയടുത്താണ് ഇയാള്‍ ഇതിന് സമീപത്തുള്ള പൊതുക്കൂസില്‍ നിന്നം വെള്ളം എടുത്ത് കാനില്‍ നിറക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്യുകയും കട തല്ലിത്തകര്‍ക്കുകയുമായിരുന്നു.

Related Articles