പാചക പരീക്ഷണവുമായി മോഹന്‍ലാല്‍; ചിത്രങ്ങള്‍ വൈറല്‍

  • 14/11/2020

പാചക പരീക്ഷണവുമായി പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ദുബായിയില്‍ വീട് വാങ്ങിയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് താരത്തിന്റെ പാചക പരീക്ഷണവും വൈറലായിരിക്കുന്നത്. ഭാര്യ സുചിത്രക്കൊപ്പാണ് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഉള്ളത്. 

മോഹന്‍ലാല്‍ പാചകം ചെയ്യുന്നതും ശേഷം രുചിച്ച് നോക്കാന്‍ ഭാര്യയ്ക്ക് നല്‍കുന്നുമുണ്ട്. ഭാര്യ ഭക്ഷണം കഴിക്കുമ്പോള്‍ പ്രതികരണം അറിയാനായി ആകാംക്ഷയോടെ താരം നോക്കി നില്‍ക്കുന്നതും കാണാം. ചിത്രങ്ങള്‍ വൈറലായിതിനു പിന്നാലെ മോഹന്‍ലാല്‍ എന്ത് ഭക്ഷണമാണ് ഉണ്ടാക്കിയത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Related Articles