ഫെയ്സ്ബുക്ക് ആക്ടിവിറ്റി ടൂൾ, സ്വകാര്യതയ്ക്ക് വേണ്ടി.

  • 05/02/2020

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ഓഫ്‌ ഫെയ്സ്ബുക്ക് ആക്ടിവിറ്റി ടൂൾ എന്ന ഫീച്ചർ അടുത്തിടെയാണ് ഫെയ്സ്‌ബുക്ക് അവതരിപ്പിച്ചത്. തങ്ങളുടെ വിവരങ്ങൾ മറ്റൊരു തേർഡ് പാർട്ടി അപ്പുകളിലേയ്ക്കോ വെബ്സൈറ്റുകൾക്കോ കൈമാറുന്നതിൽനിന്നും ഉപയോയോക്താക്കൾക്ക് ഫെയ്സ്ബുക്കിനെ നിയന്ത്രിയ്ക്കാൻ സാധിയ്ക്കുന്ന സംവിധാനമാണ് ഇത്.
നമ്മുടെ ഉപയോഗ രീതി പിന്തുടർന്നാണ് പോസ്റ്റുകളും പരസ്യങ്ങളുമെല്ലാം ഫെയ്ബുക്ക് നമ്മുടെ ടൈംലൈനിൽ എത്തിക്കുന്നത്. ഇത് ഉപയോക്താക്കൾക്ക് തന്നെ നിയത്രിക്കാനാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിയ്ക്കുന്നത്. ഈ ഫീച്ചർ പ്രയോചനപ്പെടുത്തുന്നതോടെ മറ്റു ആപ്പുകളിലേയ്ക്കും വെബ്‌സൈറ്റുകളിലേയ്ക്കും വിവരങ്ങൾ കൈമാറുന്നത് ഫെയ്സ്ബുക്ക് അവസാനിപ്പിക്കും. എന്നാൽ ഇതോടെ നമ്മുടെ ഉപയോഗ രീതിയ്ക്കനുസരിച്ചുള്ള പരസ്യങ്ങൾ പിന്നീട് ടൈംലൈനിൽ പ്രത്യക്ഷപ്പെടില്ല. പരസ്യ വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നമ്മുടെ ഉപയോഗം അപ്പോഴും ഫെയ്സ്ബുക്ക് നിരീക്ഷിയ്ക്കും.
ഫെയ്സ്ബുക്കിന്റെ ആക്ടിവിറ്റി ഷെയറിങ് ഓഫ് ചെയ്യുന്നതിനായി സെറ്റിങ്സിൽ യുവർ ഫെയ്സ്ബുക്ക് ഇൻഫെർമേഷൻ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. ഇതിൽ ഓഫ് ഫെയ്സ്ബുക്ക് ആക്ടിവിറ്റി എന്ന ഓപ്ഷനിലെ ഓഫ് ഫ്യൂച്ചർ ആക്ടിവിറ്റി എന്ന ടോഗിൻ ബട്ടൺ ഓഫ് ചെയ്യുന്നതതോടെ വിവരങ്ങൾ കൈമാറുന്നത് ഫെയ്സ്ബുക്ക് അവസാനിപ്പിയ്ക്കും. അതേസമയം ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഏതെങ്കിലും ആപ്പുകളിലേയ്ക്ക് നമ്മൾ ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ആ ആപ്പുകളിലേയ്ക്ക് വിവരങ്ങൾ കൈമാറുന്നത് ഫെയ്സ്ബുക്ക് തുടരും.

Related Articles