ഒരേയൊരു രാജ്യക്കാർക്ക് മാത്രം വിസ നിഷേധിച്ച് കുവൈറ്റ്; പുതിയ വിസ നയം കുവൈത്തിനെ വിനോദസഞ്ചാരകേന്ദ്രമാക്കിമാറ്റാൻ

  • 15/08/2025



കുവൈത്ത് സിറ്റി: ഇസ്രായേൽ പൗരന്മാർക്ക് മാത്രമാണ് കുവൈത്തിൽ പ്രവേശനവിലക്കുള്ളതെന്നും മറ്റാർക്കുമില്ലെന്നും ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസിയിലെ ഇലക്ട്രോണിക് സർവീസസ് വിഭാഗം ഡയറക്ടർ കേണൽ അബ്ദുൽ അസീസ് അൽ കന്ദരി വ്യക്തമാക്കി. കുവൈത്ത് ഇസ്രായേലുമായി നയതന്ത്രബന്ധങ്ങളില്ല എന്ന് വ്യക്തമാക്കുന്ന ഒരു അമീരി ഡിക്രി നിലവിലുണ്ട്. അതുകൊണ്ടാണ് ഈ വിലക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയം എടുക്കുന്ന ഓരോ തീരുമാനവും സമഗ്രമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും, ഇത് ദീർഘകാലവും താൽക്കാലികവുമായ പ്രത്യാഘാതങ്ങൾ പരിഗണിച്ചാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 
"കുവൈത്ത് വിസ പ്ലാറ്റ്‌ഫോം... പുതിയ എൻട്രി വിസകൾ" എന്ന വിഷയത്തിൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററിൽ നടന്ന ഒരു അവതരണത്തിനിടെയാണ് കേണൽ അൽ കന്ദരി പുതിയ സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചത്. കുവൈത്ത് വിസ പ്ലാറ്റ്‌ഫോം വഴി അവതരിപ്പിച്ച പുതിയ സംവിധാനങ്ങൾ ലക്ഷ്യമിടുന്നത് വിസ നടപടിക്രമങ്ങൾ ലളിതമാക്കുകയാണ്. പുതിയ ഇലക്ട്രോണിക് വിസ സംവിധാനം കുവൈത്തിനെ വിനോദസഞ്ചാരികൾക്ക് ആകർഷകമായ ഒരു സ്ഥലമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Related News