ദമസ്കസ് സ്ട്രീറ്റിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം; പ്രധാന പാതകൾ അടയ്ക്കും

  • 15/08/2025


കുവൈത്ത് സിറ്റി: ദമസ്കസ് സ്ട്രീറ്റിലെ പ്രധാന എക്സ്പ്രസ് വേയും സെൻട്രൽ പാതകളും അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തേക്ക് അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. രണ്ടാം റിംഗ് റോഡ് മുതൽ മൂന്നാം റിംഗ് റോഡ് വരെയുള്ള ഭാഗത്താണ് ഇരു ദിശകളിലുമുള്ള പാതകൾ അടയ്ക്കുന്നത്. ഈ ഗതാഗത നിയന്ത്രണം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും‌ ഒരു മാസത്തേക്ക് തുടരുമെന്നും അധികൃതർ അറിയിച്ചു. ഡ്രൈവർമാർ ഈ ഭാഗങ്ങളിൽ യാത്ര ചെയ്യുമ്പോൾ മറ്റ് ബദൽ വഴികൾ തിരഞ്ഞെടുക്കണമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് നിർദ്ദേശിച്ചു. പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാകാത്ത രീതിയിൽ വേഗത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News