ഇസാ ബിൻ സൽമാൻ അൽ ഖലീഫ സ്ട്രീറ്റ് ഭാഗികമായി അടയ്ക്കും

  • 15/08/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ ഇസാ ബിൻ സൽമാൻ അൽ ഖലീഫ സ്ട്രീറ്റ് (ഫഹാഹീൽ റോഡ് 30) ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഫസ്റ്റ് റിംഗ് റോഡിന്റെ കവല മുതൽ തേർഡ് റിംഗ് റോഡിന്റെ ജംഗ്ഷൻ വരെ തെക്ക് ദിശയിലേക്കുള്ള പാതയാണ് അടയ്ക്കുക. ഈ ഭാഗത്തേക്കുള്ള പ്രവേശനങ്ങളും പുറത്തുകടക്കാനുള്ള വഴികളും അടച്ചിടും. ദസ്മാൻ, ദൈയാ, സെക്കൻ്റ് റിംഗ് റോഡ് എന്നിവിടങ്ങളിലെ ഫഹാഹീൽ റോഡിലേക്കുള്ള പ്രവേശന കവാടങ്ങളും പുറത്തുകടക്കുന്ന വഴികളും ഇതിലുൾപ്പെടും.

ഗതാഗത നിയന്ത്രണം 2025 ഓഗസ്റ്റ് 16 ശനിയാഴ്ച പുലർച്ചെ മുതൽ ഓഗസ്റ്റ് 24 ഞായറാഴ്ച പുലർച്ചെ വരെ പ്രാബല്യത്തിലുണ്ടാകും. ഈ സമയങ്ങളിൽ യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന ബദൽ വഴികളായ കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ് (റോഡ് 40), കെയ്റോ സ്ട്രീറ്റ് (റോഡ് 35), അറേബ്യൻ ഗൾഫ് സ്ട്രീറ്റ് (തീരദേശ റോഡ് 25) എന്നിവ ഉപയോ​ഗപ്പെടുത്താം. യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Related News