എസ് ക്രോസ് പ്ലസ് വേരിയന്റുമായി മാരുതി; ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്

  • 10/10/2020


എസ് ക്രോസിന്റെ പുതിയ പ്ലസ് വേരിയന്റ് മാരുതി സുസുക്കി ഉടന്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. പ്രാരംഭ പതിപ്പായ എന്‍ട്രി ലെവല്‍ സിഗ്മ മോഡലിനെ അടസ്ഥാനമാക്കിയായിരിക്കും പുതിയ പ്ലസ് വേരിയന്റ് പുറത്തിറങ്ങുന്നത്. നിലവില്‍ മാരുതി എസ് ക്രോസ് ആല്‍ഫ്, സീറ്റ, സിഗ്മ, ഡെല്‍റ്റ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വിപണയില്‍ ഉള്ളത്. 

ആപ്പിള്‍ കാര്‍ പ്ലൈയും ആന്‍ഡ്രോയിഡ് ഓട്ടോ കണറ്റിവിറ്റിയും ഉള്ള  സെവന്‍ ഇഞ്ചസ് ഡിസ്‌പ്ലെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം പ്ലസ് വേരിയന്റില്‍ ലഭ്യമാകും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, വീല്‍ കവറുകള്‍, നാല് സ്പീക്കറുള്ള  പയനിയര്‍ ഓഡിയോ, ഫോഗ് ലാമ്പുകള്‍, പാര്‍സല്‍ ട്രേ, ബ്ലാക്ക് ഫിനിഷ് സ്‌പോയിലര്‍ എന്നിവയും പ്ലസ് വേരിയന്റില്‍ ഉണ്ടാകും.

Related Articles