ഏഴുമാസംകൊണ്ട് 1.15 ലക്ഷം ബുക്കിംഗ്; വിപണയില്‍ നേട്ടം കൊയ്ത് പുത്തന്‍ ക്രെറ്റ

  • 11/10/2020

വെറും ഏഴുമാസം കൊണ്ട് പുതുതലമുറ ക്രെറ്റയുടെ ബുക്കിംഗ് 1.15 ലക്ഷം കടന്നതായി ഹ്യുണ്ടായി റിപ്പോര്‍ട്ട്. സെപ്തംബറില്‍ 12325 യൂണിറ്റ് ക്രെറ്റകളാണ് വിറ്റതെന്നും റിപ്പോര്‍ട്ടി പറയുന്നു.  ഫെബ്രുവരിയില്‍ നടന്ന 2020 ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ഹ്യുണ്ടായി പുതിയ ക്രെറ്റയെ അവതരിപ്പിക്കുന്നത്. മാര്‍ച്ച് 17 ന് വിപണയില്‍ എത്തി. പിന്നീട് ക്രെറ്റ വളരെ പെട്ടുന്നുതന്നെ വാഹനപ്രേമികളുടെ ഇഷ്ടതാരമായി മാറി.

പുതിയ അനേകം ഫീച്ചറുകളാണ് ക്രെറ്റയുടെ രണ്ടാം തലമുറയ്ക്കുള്ളത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സിമിഷന്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഇന്റലിജന്റെ വാരിയബിള്‍ ട്രാന്‍സ്മിഷന്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സിമിന്‍ എന്നീ ഗിയര്‍ സംവിധാനം ക്രെറ്റയില്‍ ലഭ്യമാണ്. 115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ എംപിഐ പെട്രോള്‍, 1.5 ലിറ്റര്‍ യു2 ഡീസല്‍ എന്‍ജിനും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ കാപ്പ എന്‍ജിനും ക്രെറ്റയിലുണ്ട്. 


Related Articles