ആഡംബര കാറില്‍ സാഹിക യാത്ര; കാല്‍നടക്കാരന് ദാരുണാന്ത്യം

  • 13/10/2020

ചീറിപാഞ്ഞ് വന്ന ഫെറാറി കാറിടിച്ച് കാല്‍നടക്കാരന് ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം നടന്നത്. അമിത വേഗതയില്‍ പാഞ്ഞുവന്ന വാഹനം മാധാപൂരിലെ രത്‌നദീപ്  സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തുവെച്ച് കാല്‍നടക്കാരനെ ഇടിച്ചിടുകയായിരുന്നു. 50 വയസുകാരനായ യേശു ബാബു എന്നയാളാണ് അപകടത്തില്‍ മരിച്ചത്.  

അമിത വേഗത്തില്‍ വന്ന വാഹനം ഫൂട്ട്പാത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവറായ നവീന്‍ കുമാര്‍ ഗൗഡിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടത്തില്‍ ശൈഖ് ജീലാനി എന്ന യുവാവിനും പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles