വൈദ്യുതി ബില്ലുകളിൽ കൃത്രിമം കാണിച്ച കുവൈറ്റ് പ്രവാസികളടക്കമുള്ള ജീവനക്കാർക്ക് നാല് വർഷം തടവ്

  • 01/08/2024


കുവൈത്ത് സിറ്റി: വൈദ്യുതി ബില്ലുകളിൽ കൃത്രിമം കാണിച്ച് വൈദ്യുതി മന്ത്രാലയ ജീവനക്കാർക്ക് ശിക്ഷ വിധിച്ച് അപ്പീൽസ് കോടതി. വൈദ്യുതി-ജല മന്ത്രാലയത്തിലെ നാല് ജീവനക്കാർക്ക് നാല് വർഷത്തെ കഠിന തടവാണ് വിധിച്ചിട്ടുള്ളത്. രണ്ട് കുവൈത്തി പൗരന്മാരും രണ്ട് പ്രവാസികളാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. മന്ത്രാലയത്തിൻ്റെ സംവിധാനങ്ങൾ ഹാക്ക് ചെയ്യുകയും കൈക്കൂലി വാങ്ങി വാണിജ്യ സമുച്ചയങ്ങളുടെ വൈദ്യുതി മീറ്റർ ബില്ലുകൾ മാറ്റുകയും ചെയ്തുവെന്ന് തെളിഞ്ഞതോടെയാണ് ശിക്ഷാവിധി.

ഇതേ ആരോപണത്തിൽ പ്രതിയായ മറ്റൊരു ജീവനക്കാരനെ കോടതി വെറുതെവിട്ടു. വാണിജ്യ സമുച്ചയങ്ങളുടെ വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നതിന് വൈദ്യുതി മീറ്ററുകൾ ഹാക്ക് ചെയ്യുന്നതിനും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനും വേണ്ടി കൃത്രിമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാണ് പബ്ലിക്ക് പ്രോസിക്യൂഷൻ ഇവരുടെ മേൽ ചുമത്തിയ കുറ്റം. സംഭവം റിപ്പോർട്ട് ചെയ്യുകയും സാക്ഷിയായതിനാലുമാണ് കേസിലെ ഒരു പ്രതിയെ വെറുതെ വിട്ടത്.

Related News