പൗരന്മാരും പ്രവാസികളും രക്തം ദാനം ചെയ്യണമെന്ന് ആ​ഹ്വാനം ചെയ്ത് കുവൈറ്റ് ആരോ​ഗ്യ മന്ത്രി

  • 02/08/2024


കുവൈത്ത് സിറ്റി: രക്തദാന ക്യാമ്പയിനുകൾ സെൻട്രൽ ബ്ലഡ് ബാങ്കിലെ രക്തശേഖരം വർധിപ്പിക്കുകയും മനുഷ്യ ജീവൻ രക്ഷിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി. ക്യാൻസർ രോഗികൾ, ഓപ്പറേഷൻസ് തുടങ്ങി നിരവധി മെഡിക്കൽ കേസുകൾക്ക് രക്തം ദാനം ചെയ്യാൻ പൗരന്മാരോടും താമസക്കാരോടും അദ്ദേഹം ആഹ്വാനം ചെയ്തു. സൈനിക സേനയുടെയും പൗരസമൂഹ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സെൻട്രൽ ബ്ലഡ് ബാങ്ക് പ്രതിനിധീകരിച്ച് മന്ത്രാലയം സംഘടിപ്പിച്ച രക്തദാന ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ക്രൂരമായ ഇറാഖി അധിനിവേശ വേളയിൽ സേവനമനുഷ്ഠിച്ച സൈനിക സേനയ്ക്കും കുവൈത്തിൻ്റെ വിമോചനത്തിനായി തങ്ങളുടെ രക്തം ബലിയർപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ചാണ് ഈ ക്യാമ്പയിൻ ന‌ടത്തുന്നതെന്ന് സെൻട്രൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. റീം അൽ റദ്‌വാൻ പറഞ്ഞു.

Related News