അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണത്തിനുള്ള ലോഞ്ച്പാഡായി കുവൈത്തിനെ ഉപയോ​ഗിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയം

  • 02/08/2024


കുവൈത്ത് സിറ്റി: അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണത്തിനുള്ള ലോഞ്ച്പാഡായി കുവൈത്തിനെ ഒരിക്കലും ഉപയോഗിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ഹമദ് അൽ സഖർ. അയൽ രാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കുമെതിരായ സൈനിക പ്രവർത്തനങ്ങൾ നടത്താൻ രാജ്യത്തിൻ്റെ ഭൂമിയോ വ്യോമാതിർത്തിയോ ഉപയോഗിക്കാൻ കുവൈത്ത് അധികൃതർ അനുവദിക്കില്ലെന്ന് അദ്ദേഹം സൈനിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങൾ ഉയർത്തുന്ന റിപ്പോർട്ടുകളുടെ ആധികാരികത നിഷേധിച്ചു.

Related News