രക്തസാക്ഷികളുടെ ത്യാ​ഗോജ്വല സ്മരണയിൽ കുവൈത്ത്

  • 02/08/2024


കുവൈത്ത് സിറ്റി: രാജ്യം നേരിട്ട ക്രൂരമായ അധിനിവേശത്തിൻ്റെ 34-ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം അവന്യൂസ് മാളിൽ "കുവൈത്ത് റിമൈൻസ്" എന്ന മുദ്രാവാക്യമുയർത്തി രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. എല്ലാ വർഷവും ഓഗസ്റ്റ് രണ്ടിന് രക്തസാക്ഷി ദിനം ആചരിക്കുന്നത് കുവൈത്ത് സമൂഹത്തിൻ്റെ ഓർമ്മയിലെ ഏറ്റവും പ്രധാനപ്പെട്ടതും മറക്കാനാവാത്തതുമായ ദിവസങ്ങളിലൊന്നാണെന്ന് മാർട്ടയേഴ്സ് ഓഫീസ് ഡയറക്ടർ ജനറൽ സലാ അൽ ഔഫാൻ പറഞ്ഞു. കുവൈത്ത് നേരിട്ട ക്രൂരമായ ഇറാഖി ആക്രമണത്തിനിടയിലെ പ്രതിരോധം, ത്യാഗം, ചെറുത്തുനിൽപ്പ് എന്നിവയുടെ ഓർമ്മ പുതുക്കലാണ് ഇത്. 1961 മുതൽ അധിനിവേശ ഘട്ടം വരെയും ഇന്നു വരെയും കുവൈത്തിനായി വീരമൃത്യു വരിച്ച 1,342 രക്തസാക്ഷികളുടെ ത്യാഗങ്ങൾ നന്ദിയോടെ ഓർക്കുമെന്നും അവ എന്നെന്നും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News