ആഭരണങ്ങളുടെ പേരിൽ നടക്കുന്ന വഞ്ചനകൾ കുറയ്ക്കുക ലക്ഷ്യം; പ്രത്യേക വർക്കിം​ഗ് കമ്മിറ്റി രൂപീകരിച്ചു

  • 02/08/2024


കുവൈത്ത് സിറ്റി: വിലയേറിയ ലോഹങ്ങളുടെ പേരിൽ നടക്കുന്ന വഞ്ചനകൾ കുറയ്ക്കുന്നതിന് പ്രഷ്യസ് മെറ്റൽസ് ഡിപ്പാർട്ട്‌മെൻ്റും കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റും തമ്മിൽ സംയുക്ത വർക്കിംഗ് ടീം രൂപീകരിക്കാൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻ്റെ അണ്ടർസെക്രട്ടറി സിയാദ് അൽ നജെം തീരുമാനം പുറപ്പെടുവിച്ചു. കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്‌ടർ ഫൈസൽ അൽ അൻസാരിയുടെയും ഡെപ്യൂട്ടി ഖാലിദ് മൻസൂർ അൽ ഒതൈബിയുടെയും നേതൃത്വത്തിൽ ഒമ്പത് മന്ത്രാലയ ജീവനക്കാർ ഇതിൽ അംഗങ്ങളാണ്.

വാണിജ്യ വഞ്ചനയെ ചെറുക്കുന്നതിന് സ്വർണ്ണ, വിലയേറിയ ലോഹ ജ്വല്ലറി ഷോപ്പുകളിലും വർക്ക്‌ഷോപ്പുകളിലും പ്രഷ്യസ് മെറ്റൽസ് ഡിപ്പാർട്ട്‌മെൻ്റും കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റും സംയുക്ത പരിശോധന പര്യടനങ്ങൾ നടത്തുന്നത് ഉൾപ്പെടുന്ന ടീമിൻ്റെ ഉത്തരവാദിത്തങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് തീരുമാനം പുറപ്പെടുവിച്ചിട്ടുള്ളത്. തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ മൂന്ന് മാസത്തേക്ക് ടീമിൻ്റെ പ്രവർത്തനങ്ങൾ തുടരും.

Related News