കുവൈത്തിലെ കള്ളപ്പണം വെളുപ്പിക്കൽ പ്രശ്നങ്ങൾ ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണാകും; മുന്നറിയിപ്പ്

  • 04/08/2024


കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതും കാരണം കുവൈത്തിനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ (എഫ്എടിഎഫ്) മുന്നറിയിപ്പ് വലിയ ചര്‍ച്ചയാകുന്നു. ഈ പ്രതിഭാസം തടയാൻ നിയമനിർമ്മാണവും കര്‍ശന എക്സിക്യൂട്ടീവ് നടപടികളും സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് രാഷ്ട്രീയ നേതൃത്വവുമായി വിദഗ്ധർ ചര്‍ച്ചകൾ നടത്തി. 

ഈ പ്രതിഭാസത്തിന്‍റെ അനന്തരഫലങ്ങൾ ദേശീയ സമ്പദ്‌വ്യവസ്ഥ, വിദേശ ബന്ധങ്ങൾ, അന്താരാഷ്ട്ര സ്ഥാപനങ്ങളും രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾ, കമ്പനികൾ, നിക്ഷേപകർ തുടങ്ങിയ സ്ഥാപനങ്ങളും കുവൈത്തിനെ തരംതിരിക്കുന്ന നിലയിലെത്തിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പ്രവർത്തനരീതി മയക്കുമരുന്ന് കള്ളക്കടത്തുകാരുടേത് പോലെ വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാനും ആളുകൾക്കിടയിൽ അനധികൃത സ്വത്ത് ശേഖരണം നടത്താനും സാധ്യതയുള്ള ഈ പ്രതിഭാസത്തിൽ നിന്ന് മുക്തി നേടുന്നതിന് നിയമനിർമ്മാണവും തുടർനടപടികളിലും ആവശ്യമാണ് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Related News