സ്മാർട്ട് സിറ്റി പദ്ധതി കുവൈത്തിന്‍റെ ഭാവിയിലേക്കുള്ള വൻ കുതിച്ചുചാട്ടം

  • 04/08/2024

 


കുവൈത്ത് സിറ്റി: സൗത്ത് സാദ് അൽ അബ്‍ദുള്ള സിറ്റി പദ്ധതിയുടെ അടിസ്ഥാന സൗകര്യവികസന കരാറിൽ ഒപ്പുവെച്ചത് ഒരു വലിയ കുതിച്ചുചാട്ടമാണെന്ന് സസ്റ്റൈനബിൾ എനർജി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർപേഴ്‌സൺ സുആദ് അൽ ഹുസൈൻ. സ്മാർട് സിറ്റികൾ സ്ഥാപിക്കുകയെന്ന സർക്കാരിൻ്റെ ലക്ഷ്യത്തിലേക്കുള്ള തുടക്കമാണിത്. ഈ പദ്ധതി പൗരന്മാർക്ക് ഏകദേശം 24,508 സ്മാർട്ട് ഹൗസിംഗ് യൂണിറ്റുകൾ നൽകും. 

ഈ രംഗത്തെ ആഗോള പ്രവണതകൾക്ക് അനുസൃതമായി ഇത്തരം വികസിത നഗരങ്ങളുടെ വികസനം വിപുലീകരിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെ അൽ ഹുസൈൻ എടുത്തുപറഞ്ഞു. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെൻ്റ് ഓഫ് സയൻസ് (കെഎഫ്എഎസ്), കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ച് (കെഐഎസ്ആർ), വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഈ മേഖലകളിൽ പരിശീലനം നേടിയ നിരവധി സ്പെഷ്യലിസ്റ്റുകൾ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ സഹകരണത്തോടെയാണ് ആധുനിക ഭവന യൂണിറ്റുകളുടെ നിർമ്മാണ നടത്തുകയെന്നും സുആദ് അൽ ഹുസൈൻ വ്യക്തമാക്കി.

Related News